ആലപ്പുഴ: മോദി സർക്കാരിന്റെ സ്വപ്നപദ്ധതി ജലജീവന്‍ മിഷന്‍ ഗ്രാമീണ മേഖലയിലെ കുടിവെള്ളമെത്തിക്കുന്നതില്‍ സംസ്ഥാനത്ത് വലിയ കുതിച്ചു ചാട്ടത്തിന് ഇടയാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ നാളിതുവരെ ടാപ്പ് കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് ആകെ 25 ലക്ഷം കുടുംബങ്ങള്‍ക്കാണ്.
ഇത്ര തന്നെ ആളുകള്‍ക്ക് അടുത്തൊരു വര്‍ഷം കൊണ്ട് കണക്ഷന്‍ നല്‍കാനായാല്‍ അത് വലിയൊരു കുതിപ്പല്ലേയെന്ന് ഐസക്ക് സമൂഹമാധ്യമ കുറിപ്പില്‍ ചോദിക്കുന്നു. ഇതാണ് ജലജീവന്‍ മിഷനിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. സാധാരണഗതിയില്‍ വാട്ടര്‍ അതോറിറ്റി നേരിട്ട് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയില്‍ നിന്നു വ്യത്യസ്തമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയാകും ഈ ചെറുകിട പദ്ധതികള്‍ നടപ്പാക്കുക.
സംസ്ഥാനങ്ങള്‍ തയാറാക്കി സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കുക. കേരളം ഇപ്പോള്‍ 6,377 കോടി രൂപയുടെ 564 പ്രോജക്ടുകള്‍ സമര്‍പ്പിച്ചു. ഇതിന്റെ 45 ശതമാനം കേന്ദ്രം തരും. 30 ശതമാനം സംസ്ഥാനം വഹിക്കണം. 15 ശതമാനം പഞ്ചായത്ത്, 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. മുന്നോട്ടുവന്ന പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് 2020-21ലെ പദ്ധതി തയാറാക്കിയിട്ടുള്ളത്.
Post Your Comments