ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച നടക്കും. ഇന്ന് ഏഴാം സൈനികതല ചര്‍ച്ചയാണ് നടക്കുക. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ ഭാഗത്തെ ചൗഷാലിലാണ് കൂടിക്കാഴ്ച നടക്കുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ നിന്നും വലിയ പുരോഗതി ഈ ചര്‍ച്ചയിലും ഉണ്ടായേക്കില്ലെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഒരു മാസത്തിനുള്ളില്‍ സൗത്തി ബ്ലോക്കില്‍ പരിമിതമായ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന പ്രതീക്ഷിയും നിലനില്‍ക്കുന്നു.
Read Also : ‘മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകും’; നടി ഖുശ്ബു സുന്ദർ
‘ചൈനക്കാര്‍ എന്തുചെയ്യുമെന്ന് പറയാന്‍ പ്രയാസമാണ്. പക്ഷേ അവര്‍ സൗത്ത് ബാങ്കില്‍ നിശബ്ദമായി ഇരിക്കില്ല. ഇന്ത്യന്‍ സൈന്യം ഏഴ് തന്ത്രപ്രധാനമായ മേഖലകള്‍ കൈവശപ്പെടുത്തിയതിനെത്തുടര്‍ന്ന് അവര്‍ അമര്‍ഷത്തിലാണ്. പിഎല്‍എ ഇത് അവര്‍ പ്രതീക്ഷിച്ചതല്ല. ചര്‍ച്ചയ്ക്കിടെ അവരുടെ മുഴുവന്‍ ശ്രദ്ധയും ശ്രമവും മേഖലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം എന്ന വാദത്തിലാവും’- ഒരു ഉന്നത ഉദ്യോഗസ്ഥെന്‍ പറയുന്നു.
സെപ്റ്റംബര്‍ 21 ന് നടന്ന 14 മണിക്കൂര്‍ നീണ്ട ആറാമത് സൈനിക തല കൂടിക്കാഴ്ചയിലും ചൈന ശ്രദ്ധ കേന്ദ്രീകരിച്ചത് പാംഗോംഗ് തടാകത്തിന്റെ ദക്ഷിണ തീരത്തായിരുന്നു. ഓഗസ്റ്റ് 29, 30 തീയതികളില്‍ നടന്ന നീക്കത്തിലൂടെ കരസേന കൈവശപ്പെടുത്തിയ മേഖലയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നതാണ് അവരുടെ പ്രധാന ആവശ്യം. ഇത് എല്‍എസിയുടെ ലംഘനമാണെന്നും ചൈന വാദിക്കുന്നു. എന്നാല്‍ ഈ മേഖലകള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്നതാണെന്നാണ് ഇന്ത്യയുടെ വാദം.
Post Your Comments