അബുജ: വടക്കൻ നൈജീരിയയിലെ കടുന സംസ്ഥാനത്തെ ഗിവ പ്രദേശത്ത് രണ്ട് ഗ്രാമങ്ങളിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Read also: കേരളം: ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്
കടുനയുടെ വടക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന രണ്ട് ഗ്രാമങ്ങളായ കിടൻഡൻ, കടായി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച രാത്രി വരെ ആക്രമണം നടന്നതായി പോലീസ് പറയുന്നു. കിടൻഡനിൽ മൂന്ന് ഗ്രാമവാസികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി തോക്കുധാരികൾ കിഡായ് ഗ്രാമത്തിൽ അധിനിവേശം നടത്തി. ഒൻപത് പേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അതേസമയം, ഗ്രാമീണരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ജില്ലാ മേധാവി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു
Post Your Comments