KeralaNattuvarthaLatest NewsNewsNews Story

വിത്സൻ ഡിസീസ് എന്ന അപൂർവ്വ രോ​ഗം പിടിപെട്ടിട്ടിത് 8ാം വർഷം; തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് ചികിത്സ നടത്തി; രണ്ട് കുഞ്ഞുങ്ങളുമായി പെടാപാടുപെടുന്ന കുടുംബം, വീണുപോയ തന്റെ ഇണയെ..നെഞ്ചോട്‌ ചേർത്തു…എടുത്തുകൊണ്ട്…പ്രാഥമിക ആവശ്യങ്ങളും…എല്ലാം നടത്തി പരിചരിക്കുന്ന സ്നേഹനിധിയായ ഭർത്താവ്; സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുന്ന കുറിപ്പ്

നിസാര കാരണങ്ങൾക്ക് വേണ്ടി തമ്മിൽ തല്ലുന്ന ദമ്പതികൾ തീർച്ചയായും വായിച്ചിരിക്കേണ്ടുന്ന കഥയാണിത്. ജീവിതത്തിൽ കൂട്ടായിരുന്ന നല്ലപാതി വിത്സൺ ഡിസീസ് എന്ന രോ​ഗത്തിനടിമപ്പെട്ട് വയ്യാതായപ്പോഴും ഒരു കൊച്ചു കുഞ്ഞിനെയെന്നവണ്ണം പരിചരിക്കുന്ന ഭർത്താവിന്റെ കഥ.

സോഷ്യൽ മീഡിയയിൽ വൈറലായ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് അഭിഷേക് എന്ന വ്യക്തിയാണ്. ജിഎൻപിസി എന്ന ​ഗ്രൂപ്പിലാണ് ഈ കുറിപ്പ് ആദ്യം വരുന്നത്.

കുറിപ്പ് വായിക്കാം…..

 

ലൻസ ഹത്തീഫ് പ്രിയതമന്റെ കരങ്ങളിൽ സുരക്ഷിതം,  ദാമ്പത്യം അതിശ്രേഷ്ഠ ബന്ധം..ഇന്നത്തെ സമൂഹത്തിനു നൽകാവുന്ന നല്ലൊരു സന്ദേശം…..സ്വന്തം ഇണയ്ക്ക് അസുഖങ്ങൾ… ശരീരം തളർന്നു പോകൽ എന്നീ അവസ്ഥയിൽ ഇട്ടെറിഞ്ഞു പോകുന്ന ..കുറെ മനുഷ്യർ ഉണ്ട്…അവരുടെ കണ്ണ് തുറക്കാൻ കഴിയട്ടെ.. ;പ്രാഥമികാവശ്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എത്ര മക്കള്‍ക്കു കഴിയും. അതിനു ജീവിത പങ്കാളി തന്നെ വേണം…

ഏറ്റവും ആഴമേറിയതും അനുഗ്രഹീതവുമായ ബന്ധമാണ് ദാമ്പത്യം. വളരെ പരിപാവനമായി കാത്തു സൂക്ഷിക്കേണ്ടതുമാണ്. പ്രതീക്ഷകളോടെ ആരംഭിക്കുന്ന പലരുടെയും ദാമ്പത്യം തകരുന്നത് ഈ ബന്ധത്തിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ്. മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലുമുള്ള ബന്ധത്തേക്കാള്‍ ശ്രേഷ്ഠവും ഉത്തമവുമാണ് ദാമ്പത്യം

മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അമ്മയ്ക്കും മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അച്ഛനും പരിമിതികളുണ്ട്. എന്നാല്‍ പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരേ ഒരു ബന്ധം അത് ദാമ്പത്യമാണ്. കിടപ്പുരോഗിയായ ഒരു അച്ഛന്റെയോ അമ്മയുടെയോ ഇഷ്ടങ്ങള്‍ നിറവേറ്റാന്‍ മക്കള്‍ക്ക് കഴിഞ്ഞേക്കാം. പക്ഷേ പ്രാഥമികാവശ്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എത്ര മക്കള്‍ക്കു കഴിയും

അതിനു ജീവിത പങ്കാളി തന്നെ വേണം.ഒരു വിധവയുടെയോ വിഭാര്യന്റെയോ ജീവിതാനുഭവത്തില്‍ നിന്നും എന്റെ ഭാര്യ/ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍ എന്ന ആത്മഗതം കേള്‍ക്കാം. ഈ ദൂരവസ്ഥ ഹൃദയഭേദകമാണ്. .

ഈ അവസ്ഥയിൽ…ഒരു പോറൽ പോലും വീഴ്ത്താതെ…തന്റെ ഇണയെ..നെഞ്ചോട്‌ ചേർത്തു…എടുത്തുകൊണ്ട്…പ്രാഥമിക ആവശ്യങ്ങളും…എല്ലാം നടത്തി പരിചരിക്കുന്ന സ്നേഹനിധിയായ ഭർത്താവ്ഇന്നത്തെ സമൂഹത്തിൽ. ..നൽകാവുന്ന ഒരു സന്ദേശം …പോസ്റ്റ്‌ .

കടപ്പാട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button