ന്യൂഡല്‍ഹി: ആകാശ സര്‍വേയിലൂടെ ഗ്രാമീണ ജനതയുടെ സ്വത്ത് വിവരം ശേഖരിച്ച് തയ്യാറാക്കിയ പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. ഡ്രോണുകളും മറ്റും ഉപയോഗിച്ച് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി 6.62 ലക്ഷം ഗ്രാമങ്ങളില്‍ നാലു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കും.
രാജ്യത്തെ ഗ്രാമീണരുടെ സാമ്പത്തിക ആസ്തി കണക്കാക്കി വായ്പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് പ്രോപ്പര്‍ട്ടി കാര്‍ഡ്. ബാങ്കുകളില്‍ വായ്‌പ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഈ കാർഡ് ഉപയോഗിക്കാം. വിവരങ്ങള്‍ ശേഖരിക്കുക. ഗ്രാമീണരുടെ താമസ, കൃഷി സ്ഥലങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി കണക്കാക്കും. അളവുകള്‍ കൃത്യമായതിനാല്‍ തര്‍ക്കങ്ങളില്ലാതെ അതിര് നിര്‍ണയിക്കാം.
Read Also: കോവിഡ് വ്യാപനം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് കര്‍ണാടക
ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ‌്‌ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലെ ഒരു ലക്ഷത്തോളം പേര്‍ക്ക് പ്രധാനമന്ത്രി ഇന്ന് കാര്‍ഡ് വിതരണം ചെയ്യും. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം, സംസ്ഥാന റവന്യൂ വകുപ്പ്, പഞ്ചായത്തി രാജ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ സര്‍വേ ഒഫ് ഇന്ത്യ ഗ്രാമങ്ങളില്‍ ഡ്രോണ്‍ സര്‍വേനടത്തിയാവും പഞ്ചായത്തിരാജ് മന്ത്രാലയം സ്വാമത്വിക എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചത് 2020 ഏപ്രില്‍ 24 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തിലാണ്.
പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ വ്യത്യസ്‌ത പേരുകള്‍
ഒരോ സംസ്ഥാനത്തും വ്യത്യസ്‌ത പേരാണ് പ്രോപ്പര്‍ട്ടി കാര്‍ഡിന്. ഹരിയാനയില്‍ ടൈറ്റില്‍ ഡീഡ്, കര്‍ണാടകയില്‍ റൂറല്‍ പ്രോപ്പര്‍ട്ടി ഓണര്‍ഷിപ്പ് റെക്കോഡ്‌സ് (ആര്‍.പി.ആര്‍), മധ്യപ്രദേശില്‍ അധികര്‍ അഭിലേഖ്, മഹാരാഷ്‌ട്രയില്‍ സന്നദ്, ഉത്തരാഖണ്ഡില്‍ സ്വാമിതാ അഭിലേഖ്, ഉത്തര്‍പ്രദേശില്‍ ഘരൗണി.
Post Your Comments