മുംബൈ: മുംബൈയുടെ ശ്വാസകോശമെന്ന് വിശേഷണം ഏറ്റുവാങ്ങുന്ന 800 ഏക്കര്‍ വരുന്ന ആരെ കോളനി സംരക്ഷിത വനമാക്കി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് സംരക്ഷിത വനമാക്കി പ്രഖ്യാപിച്ചത്. സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ ഇക്കോ സെന്‍സിറ്റീവ് സോണിനുള്ളില്‍ വരുന്ന പ്രദേശമാണ് ആരെ കോളനി. മെട്രോ റെയില്‍ പ്രോജക്ടുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട കാര്‍ ഷെഡ് കാഞ്ചുര്‍ മാഗിലേക്ക് മാറ്റുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് മെട്രോ കാര്‍ ഷെഡിനായി മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ചത് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആരെയിലെ 2,700 ഓളം മരങ്ങളാണ് അന്ന് വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ആരെയിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. നഗരത്തില്‍ 800 ഏക്കര്‍ കാടാണുള്ളത്. മുംബൈയ്ക്ക് പ്രകൃതിദത്ത വനം ആവശ്യമാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. അതേസമയം ആരെയിലെ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ കേസുകള്‍ പിന്‍വലിക്കുമെന്നും ഉദ്ധവ് അറിയിച്ചു.
Post Your Comments