ദാമോ: 45 വയസുകാരി തന്റെ പതിനാറാമത്തെ കുഞ്ഞിന് ജന്മം നല്‍കി, എന്നാല്‍ ഇരുവരും താമസിയാതെ മരിച്ചുവെന്ന് പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകന്‍ പറഞ്ഞു. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ആണ് സംഭവം. ജില്ലയിലെ പഡാജിര്‍ ഗ്രാമത്തിലെ സുഖ്റാനി അഹിര്‍വാര്‍ എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കി അധികം താമസിയാതെ മരിച്ചത്.
സുഖ്‌റാനി ശനിയാഴ്ച വീട്ടില്‍ വച്ചാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചതെന്ന് ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ (എന്‍ആര്‍എച്ച്എം) കീഴിലുള്ള അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തക (ആശ) കല്ലോ ഭായ് വിശ്വകര്‍മ്മ പറഞ്ഞു. ജില്ലാ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. സംഗീത ത്രിവേദി സംഭവം സ്ഥിരീകരിച്ചു.
എന്നാല്‍, സ്ത്രീയുടെയും നവജാതശിശുവിന്റെയും നില ഗുരുതരമായി. ഉടനെ തന്നെ അവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ച് ഇരുവരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അഹിര്‍വാര്‍ നേരത്തെ 15 കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നുവെങ്കിലും ഏഴ് പേരെ നഷ്ടപ്പെട്ടിരുന്നു.
Post Your Comments