USALatest NewsNewsInternational

‘ഭീതി പരത്തുന്ന ചൈന വൈറസിനെ നമ്മുടെ രാജ്യം തോൽപ്പിക്കുക തന്നെ ചെയ്യും’; ഡൊണാൾഡ് ട്രംപ്

വാഷിംഗ്ഡൺ : ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വൈറ്റ് ഹൌസിലെത്തി അനുയായികളെ സംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് രോഗബാധയിൽ നിന്ന് മുക്തനായതിന് ശേഷം ഇതാദ്യമായാണ് ട്രംപ് വൈറ്റ് ഹൌസിലെത്തി അണികളെ സംബോധന ചെയ്യുന്നത്.

തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച ട്രംപ്, ‘ഭീതി പരത്തുന്ന ചൈന വൈറസിനെ നമ്മുടെ രാജ്യം തോൽപ്പിക്കുക തന്നെ ചെയ്യും.. ഇത് അപ്രത്യക്ഷമാകും.. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്’.. ജനക്കൂട്ടത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു. പുറത്തിറങ്ങി എല്ലാവരും വോട്ട് ചെയ്യണമെന്നും സ്നേഹം അറിയിച്ചു കൊണ്ട് പ്രസിഡന്‍റ് വ്യക്തമാക്കി. കോവിഡ് ഏറ്റവും രൂക്ഷമായി തന്നെ ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. രണ്ടുലക്ഷത്തിലധികം ആളുകളാണ് ഇവിടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതിനിടെ രോഗത്തെ നിസാരവത്കരിക്കുന്ന തരത്തിൽ ട്രംപ് നടത്തുന്ന ചില പ്രസ്താവനകൾ പലപ്പോഴും വിവാദം ഉയർത്തിയിട്ടുണ്ട്.

Read Also :  ‘ഞാനൊരിക്കലും കക്ഷി രാഷ്ട്രീയത്തിന്‍റെ ഭാഗമായിട്ടില്ല’; ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ്

അടുത്ത ദിവസങ്ങളിലായി രണ്ട് തെരഞ്ഞെടുപ്പ് റാലികളും ട്രംപ് ക്യാമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രസിഡന്‍റിന്‍റെ രോഗാവസ്ഥ കണക്കിലെടുത്ത് ഇതിനെതിരെ വിമർശനങ്ങളും ശക്തമാണ്.കോവിഡ് പോസിറ്റീവായ ട്രംപിൽ നിന്നും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുഖ്യവിമർശനം. അതേസമയം ട്രംപിൽ നിന്നും രോഗം പകരാനുള്ള സാധ്യതയില്ലെന്നാണ് പരിശോധനകളുടെ അടിസ്ഥാനത്തിൽ വൈറ്റ് ഹൗസ് ഫിസിഷ്യൻ പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാൽ ട്രംപ് കോവിഡ് മുക്തനായോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയും ഇവർ നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button