തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ , തിങ്കളാഴ്ച അതിതീവ്ര മഴ ഉണ്ടാകുമെന്ന് ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ് . ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തീരമേഖലയില്‍ വ്യാപകമായ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴയും ലഭിക്കും
Read Also : കോവിഡ് : സംസ്ഥാനത്ത് ആറ് ജില്ലകളിൽ സ്ഥിതി ഗുരുതരം
നാളെയോടെ മഴകൂടുതല്‍ ശക്തമാകാനും ഇടയുണ്ട്. ബംഗള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ കനത്തത്. കന്യാകുമാരി ഉള്‍പ്പെടെ തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്ര, ഒഡീഷ , ആന്‍ഡമാന്‍ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. ബുധനാഴ്ച വരെ മഴതുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
Post Your Comments