കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ കോഫെപോസെ ചുമത്തി. ഇതോടെ ഒരു വര്‍ഷം വരെ പ്രതിയെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം. കോഫെപോസെ ചുമത്തിക്കൊണ്ടുള്ള വാറണ്ട് കസ്റ്റംസ് ജയില്‍ അധികൃതര്‍ക്ക് വൈകാതെ കൈമാറും.
Read Also : സ്വര്‍ണക്കടത്ത് കേസ് : ശിവശങ്കറിന്റെ കുരുക്ക് മുറുകി : ക്ലീന്‍ ചിറ്റില്ല : ചോദ്യം ചെയ്തത് 11 മണിക്കൂര്‍
സ്വപ്ന സുരേഷിന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എന്‍ഫോഴ്സ്മെന്റും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ചിട്ടില്ല. അതിനാല്‍ സ്വപ്ന ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്.
Post Your Comments