വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ആശങ്ക അകലുന്നില്ല കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,233 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു, 634 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7,944,862ഉം, മരണസംഖ്യ 219,281ഉം ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 5,085,449ആയി ഉയർന്നു.
Also read : സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവർ 5000 പിന്നിട്ടു
രോഗബാധയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനങ്ങൾ കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ജോർജിയ, ഇല്ലിനോയിസ്, നോർത്ത്കരോലിന, അരിസോണ, ന്യൂജഴ്സി, ടെന്നിസി എന്നിവയാണ് മുന്നിൽ. കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ന്യൂയോർക്കാണ് മുന്നിൽ . 33,377 പേരാണ് ഇവിടെ മരണമടഞ്ഞത്. ടെക്സസ്, കലിഫോർണിയ, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളാണ് മരണ നിരക്കിൽ ന്യൂയോർക്കിന് പിന്നിലുള്ളത്. 24 മണിക്കൂറിനിടെ ഉണ്ടായ മരണങ്ങളുടെ എണ്ണത്തിൽ കലിഫോർണിയ, ടെക്സസ്, ജോർജിയ എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. ആദ്യ പത്ത് സംസ്ഥാനങ്ങളിൽ രണ്ടു ലക്ഷത്തിനു മുകളിലും, പിന്നീടുള്ള 14 സംസ്ഥാനങ്ങളിൽ ലക്ഷത്തിനു മുകളിലുമാണ് കോവിഡ് ബാധിതരുടെ എണ്ണം
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു. ഇതുവരെ 3,7450,148 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,77,218 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,8099,954 ആയി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, സ്പെയിൻ, അർജൻറീന, പെറു, മെക്സിക്കോ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്. പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യയാണ് മുന്നിൽ 24 മണിക്കൂറിനിടെ 74,535 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 1.08 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 82,753 പേർ രോഗമുക്തരായി.
Post Your Comments