കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായര്‍ക്കു നേരെ ഉണ്ടായ ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും ആക്രമണം നാടൊടുക്കും കയ്യടിച്ച് പ്രോത്സാഹിപ്പിയ്ക്കും എന്ന ധാരണയും നിലപാടും തെറ്റി. മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഹൈക്കോടതിയെ സമീപിയ്ക്കാനൊരുങ്ങി സംഘാംഗങ്ങള്‍.
മുന്‍കൂര്‍ജാമ്യപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുന്നത്. യൂട്യൂബറെ മുറിയില്‍ കയറി കൈയേറ്റം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് ഒരുങ്ങിയിരുന്നു.
എന്നാല്‍ തല്‍ക്കാലം ഇവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ് പൊലീസ്. വിജയ് പി നായരുടെ ലാപ്ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും പ്രധാനമായും വാദിക്കുക. ചുമത്തിയ കുറ്റങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും വാദിക്കും.
Post Your Comments