കൊച്ചി: സംസ്ഥാനത്തെ സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതി സ്വപ്ന സുരേഷിനെതിരെ കുരുക്ക് മുറുക്കി പോലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്നാണ് പോലീസ് വ്യക്തമാക്കിയത്. മൂന്ന് ലക്ഷത്തിലധികം രൂപ മാസശമ്പളത്തിലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന സുരേഷ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ജോലി ചെയ്തത്. ഐ ടി വകുപ്പ് സ്വപ്നയുടെ ശമ്പളം കൈമാറിയത് പിഡബ്ല്യുസിക്കായിരുന്നുവെന്നും പോലീസ് പറഞ്ഞു. പൊലീസിന്‍റെ ചോദ്യങ്ങള്‍ക്ക് പിഡബ്ല്യുസി മറുപടി നല്‍കിയിട്ടില്ല.
അതേസമയം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയായ ശേഷം സ്വപ്നയെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യുകയാണിപ്പോള്‍. കാക്കനാട് ജയിലിലെത്തിയാണ് കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
Post Your Comments