അബുദാബി : ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. കിങ്‌സ് ഇലവൻ പഞ്ചാബും- കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ പോരാട്ടം. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ വൈകിട്ട് 3:30തിനാണ് ടീമുകൾ ഏറ്റുമുട്ടുക.
തുടർ പരാജയങ്ങളിൽ നിന്നും കരകയറുക എന്നീ ലക്ഷ്യത്തോടെയാണ് ഏഴാം മത്സരത്തിന് പഞ്ചാബ് ഇറങ്ങുന്നത്. ആകെ ഒരു ജയം മാത്രമേ ഇതുവരെ നേടാൻ സാധിച്ചിട്ടുള്ളൂ, പട്ടികയിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ പഞ്ചാബ്. കൊൽക്കത്തയ്ക്ക് ഇന്ന് ആറാം മത്സരമാണ്. ചെന്നൈയുമായുള്ള മത്സരത്തിൽ തകർപ്പൻ ജയം നേടിയിരുന്നു. പട്ടികയിൽ നാലാമനാണ് കൊൽക്കത്ത. വിജയ സാധ്യത നോക്കുമ്പോൾ കൂടുതൽ കൊൽക്കത്തയാണ് മുന്നിൽ 57ശതമാനം. പഞ്ചാബ് 43ശതമാനം
As fire meets ice tonight, get ready to #WhistlePodu. #Yellove #WhistleFromHome #CSKvRCB pic.twitter.com/ZJ3l9nxiM1
— Chennai Super Kings (@ChennaiIPL) October 10, 2020
Also read : ഫ്രഞ്ച് ഓപ്പൺ : കലാശപ്പോട്ടം നദാലും - നൊവാക് ജോക്കോവിച്ചും തമ്മിൽ
ചെന്നൈ സൂപ്പർ കിങ്‌സും- ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സുമാണ് രണ്ടാം പോരിൽ ഏറ്റുമുട്ടുക. ഇന്ത്യൻ സമയം 07:30തിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിലെ അനായാസ ജയം കൈവിട്ടതിന്റെ ക്ഷീണം മറികടക്കാനാണ് ചെന്നൈ ഏഴാം മത്സരത്തിന് ഇന്നിറങ്ങുക. പട്ടികയിൽ ആറാം സ്ഥാനത്താണ് ചെന്നൈ. നാലാം ജയമാണ് ബെംഗളൂരുവിന്റെ ലക്ഷ്യം. ഇന്ന് വിജയിച്ചാൽ കൊൽക്കത്തയെ പിന്തള്ളി നാലാമതെത്താൻ ബെംഗളൂരുവിന് കഴിയും. നിലവിൽ അഞ്ചാം സ്ഥാനത്താണ്. ചെന്നൈയ്ക്ക് 47ഉം, ബെംഗളൂരുവിന് 53ഉം വിജയശതമാനമാണ് കണക്കാക്കുന്നത്.
Post Your Comments