Latest NewsKeralaNews

ഇത് ഈ​ഴ​വ സ​മു​ദാ​യ​ത്തെ ച​തി​ച്ച സ​ർ​ക്കാ​ർ; ന്യൂനപക്ഷം ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സംസ്‌കാരം നല്ലതല്ലെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നും, ഈഴവ സമുദായത്തെ സർക്കാർ ചതിച്ചുവെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

Read also: കോവിഡ് ജൂലൈ വരെ മഹാമാരി, അത് കഴിഞ്ഞാൽ …..?; വാക്സീൻ കുറഞ്ഞ വിലയ്ക്ക് ജൂലൈ വരെ മാത്രമെന്ന് മരുന്നുകമ്പനി

അ​ധ​സ്ഥി​ത വി​ഭാ​ഗ​ങ്ങ​ളെ അ​ധി​കാ​ര​ശ്രേ​ണി​യി​ൽ നി​ന്നും ആ​ട്ടി​യ​ക​റ്റു​ന്ന പ​തി​വ് ഈ ​സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ചു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു. ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്ഘാ​ട​നം സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ മാ​മാ​ങ്ക​മാ​ക്കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​രു എ​സ്എ​ൻ​ഡി​പി ഭാ​ര​വാ​ഹി​യെ പോ​ലും ക്ഷ​ണി​ച്ചി​ല്ല. സ​ർ​വ​ക​ലാ​ശാ​ല ത​ല​പ്പ​ത്തെ നി​യ​മ​ന​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചതായും അദ്ദേഹം പറഞ്ഞു.

വൈസ് ചാൻസിലർ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ല. മലബാറിലെ പ്രവാസിയെ നിർബന്ധിച്ചു കൊണ്ടു വന്നു വിസിയാക്കാൻ മന്ത്രി കെ.ടി ജലീൽ വാശി കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

നവോത്ഥാനം മുദ്രാവാക്യമാക്കിയ ഇടതുപക്ഷം ഭരിക്കുമ്പോൾ ഇങ്ങനെയൊരു കാര്യം സംഭവിക്കാൻ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മത ശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്‌കാരമാകരുത് ഇടതുപക്ഷത്തിന്റേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button