കോട്ടയം : യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പി,.ആര്. മാനേജരായ സ്മിതാ മേനോന് പങ്കെടുത്തതില്‍ യാതൊരു പ്രോട്ടോക്കോള്‍ ലംഘനവുമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വിഷയത്തില്‍ വിദേശകാര്യ വക്താവ് നേരത്തെ തന്നെ മറുപടി നല്‍കിയതാണ്. പ്രോട്ടോക്കോള്‍ ലംഘനത്തേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏത് പ്രോട്ടോക്കോള്‍ എന്നാണ് മന്ത്രി തിരിച്ചു ചോദിച്ചത്.
ഏത് പ്രോട്ടോക്കോളിന്റെ ഏത് വകുപ്പിലാണ് ഇത്തരത്തിലൊരാള്‍ പങ്കെടുക്കരുത് എന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. അക്കാര്യം വിശദീകരിച്ചാല്‍ മറുപടി നല്‍കാമെന്നും മുരളീധരന് പറഞ്ഞു. ബിജെപിയില്‍ ഉണ്ടായ പടയൊരുക്കം അത് സിപിഎമ്മിന്റെ അഴിമതിക്കെതിരെയാണെന്നും വി. മുരളീധരന് വ്യക്തമാക്കി.
Read Also: ഐപിഎൽ പോര് : ഇന്നത്തെ മത്സരം ഈ ടീമുകൾ തമ്മിൽ
മോദി സര്‍ക്കാരില്‍ ഒരുതരത്തിലുള്ള അഴിമതിയും സ്വജന പക്ഷപാതവും രാജ്യത്തെവിടെയും നടക്കാന്‍ അനുവദിക്കില്ലാ എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. അതുകൊണ്ട് ആര്‍ക്കെങ്കിലും അക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ കൊടുക്കാം, അതിന്മേല് നടക്കുന്ന എല്ലാ അന്വേഷണങ്ങളും സുതാര്യമായിരിക്കും. എല്ലാ അന്വേഷണങ്ങളെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments