KeralaLatest NewsNews

വിജയ് പി.നായരെ കൈകാര്യം ചെയ്ത കേസ്: ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: യുട്യൂബര്‍ വിജയ് പി.നായരെ ആക്രമിച്ച കേസില്‍ ഡിബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂർ ജാമ്യമില്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ അപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി.

Read also: ഇത് ഈ​ഴ​വ സ​മു​ദാ​യ​ത്തെ ച​തി​ച്ച സ​ർ​ക്കാ​ർ; ന്യൂനപക്ഷം ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സംസ്‌കാരം നല്ലതല്ലെന്നും വെള്ളാപ്പള്ളി

പ്രോസിക്യൂഷന്‍ ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ജാമ്യം കുറ്റം ചെയ്യുന്നവര്‍ക്ക് പ്രേരണയാകുമെന്ന വാദം അംഗീകരിച്ച കോടതി ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും നേരെ രൂക്ഷ വിമര്‍ശനം നടത്തി.

കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

shortlink

Post Your Comments


Back to top button