ഇടുക്കി : കോവിഡ് ബാധിതരോട് ആരോഗ്യ വകുപ്പിന്‍റെ അവഗണനയെന്ന് പരാതി. വണ്ടിപ്പെരിയാറില്‍ കോവിഡ് പോസറ്റീവായ രോഗികളെ കൊണ്ടുപോകാന്‍ വാഹനമില്ലാത്തതിനാല്‍ ഇവരോട് തലയില്‍ മുണ്ടിട്ട് മുഖം മറച്ച് ടൗണിലെത്താന്‍ നിര്‍ദേശിച്ചതായിട്ടണ് ആരോപണം. ആരോഗ്യ വകുപ്പിന്‍റെ നടപടിക്കെതിരെ കോവിഡ് ബാധിതരുടെ കുടുംബം തെരുവില്‍ നിരാഹാരം തുടങ്ങി.
ഇടുക്കി വണ്ടിപ്പെരിയാറിലെ ഒന്‍പതാം വാര്‍ഡ് വരുന്ന ഇഞ്ചിക്കാട് ആറ്റോരം മേഖലയിലാണ് സംഭവം. ഇവിടെക്ക് ആംബുലന്‍സ് പോലെയുള്ള വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയില്ല എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഈ പ്രദേശത്ത് ഏകദേശം 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവിടങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചവരോട് ആംബുലന്‍സ് എത്തുന്ന ഒന്നര രണ്ട് കിലോമീറ്റര്‍ അപ്പുറത്തേക്ക് സ്വകാര്യ വാഹനങ്ങളിലൊ വാഹനങ്ങള്‍ ഇല്ലാത്തവര്‍ നടന്ന് എത്താനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു എന്നാണ് സമരം നടത്തുന്ന കുടുംബം പറയുന്നത്.
ഈ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പല ഘട്ടങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരോടും ഇത്തരത്തില്‍ ആംബുലന്‍സ് എത്തുന്നിടത്തേക്ക് എത്താനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രായമായ ആളുകള്‍ക്ക് നടന്നെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായപ്പോള്‍ വാഹനം എത്തണമെന്ന ആവശ്യം നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചു. എന്നാല്‍ അതിന് കഴിയില്ലെന്ന നിലപാടാണ് ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇതോടെ കുടുംബം പ്രതിഷേധിച്ചു. ഇതോടെ കുടുംബത്തിലെ ഒരു അംഗത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ കുടുംബം വീടിരിക്കുന്ന പ്രദേശത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
Post Your Comments