Latest NewsNewsIndia

ടെലിവിഷൻ റേറ്റിങ്ങില്‍ കൃത്രിമം; വെട്ടിലായി ചാനലുകൾ

റിപ്പബ്ലിക് ടിവി ഉടമകളെ നാളെ ചോദ്യം ചെയ്യുമെന്ന് മുംബൈ പോലീസ് കമ്മിഷണര്‍ പരംവീര്‍ സിങ് അറിയിച്ചു.

ന്യൂഡൽഹി: ടെലിവിഷൻ റേറ്റിങ്ങില്‍ കൃത്രിമം കാട്ടി. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് റേറ്റിങ് ഏജന്‍സിയിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൃത്രമവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി ഉടമകളെ നാളെ ചോദ്യം ചെയ്യുമെന്ന് മുംബൈ പോലീസ് കമ്മിഷണര്‍ പരംവീര്‍ സിങ് അറിയിച്ചു.

Read Also: നിങ്ങൾ നടത്തുന്നത് ബനാന റിപബ്ലിക് ചാനലാണ്; അര്‍ണബിനെതിരെ പരസ്യ പരാമർശവുമായി രാജ്ദീപ് സര്‍ദേശായി

റേറ്റിങ് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള വീട്ടുടമകള്‍ക്ക് പണം നല്‍കിയാണ് കൃത്രിമം കാട്ടിയതെന്ന് മുംബൈ പോലീസ് ആരോപിച്ചു. ക്രമക്കേടിന്റെ ഫലമായി ലഭിച്ച അധിക വരുമാനത്തെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തിൽ മുംബൈ പോലീസ് രാഷ്ട്രീയവിരോധം തീര്‍ക്കുകയാണെന്നും അപകീര്‍ത്തിക്കേസ് നല്‍കുമെന്നും റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button