
മലയാള കന്നഡ സിനിമകളിൽ സജീവമായ നടിയായിരുന്നു മേഘ്ന, കുഞ്ഞിനായുളള കാത്തിരിപ്പിനിടെയാണ് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ വിടവാങ്ങിയത്.
അന്ന് അത് ഒരു ഞായറാഴ്ച്ചയായിരുന്നു. സഹോദരൻ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ചിരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛൻ വിളിച്ച് പറഞ്ഞത്.
എന്നാൽ ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധരഹിതനായി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഹൃദയാഘാതാമാണെന്ന് ഞങ്ങളെ ഡോക്ടർമാർ അറിയിച്ചു. എല്ലാം പെട്ടെന്നായിരുന്നു. വീട്ടിൽ വച്ച് ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചിരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകളെന്ന് നടി ഓർക്കുന്നു.
Post Your Comments