നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ എത്തുന്ന ഒ.ടി.ടി പ്ളാറ്റ്ഫോമിന്റെ പേരും ലോഗോയും മലയാളത്തിന്റെ പ്രിയ നടൻ മധു പ്രകാശനം നിർവഹിച്ചു.
ആമസോണ്, netflix തുടങ്ങി ott പ്ലാറ്ഫോമുകളിൽ മലയാള സിനിമകൾ സാന്നിധ്യം അറിയിച്ചു തുടങ്ങുന്ന ഘട്ടത്തിൽ ആണ് മലയാളത്തിന് മാത്രമായ ഒരു OTT സംരംഭം വരുന്നത്. സിനിമയും ഒറിജിനൽ സീരീസും അടക്കം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഇടവേള ബാബു ചെയർമാനായ റോഡ് ട്രിപ്പ് ഇന്നോവേഷന്‍സ് എന്ന കമ്പനിയുടെ പുതിയ പ്ളാറ്റ്ഫോമിന്റെ ലക്‌ഷ്യം.
കോവിഡിന്റെ ഇടവേളയിൽ ബാബു ഒരുക്കിയ പുതിയ പദ്ധതിക്ക് അമ്മയിലെ പ്രമുഖരുടെയടക്കം പിന്തുണയുണ്ട്. നേരത്തെ ചില സംവിധായകർ സമാന നീക്കം നടത്തിയെങ്കിലും ലക്ഷ്യത്തിൽ എത്തിയില്ല. ഇതിനിടെയാണ് താരസംഘടനയുടെ തലപ്പത്തുനിന്ന് തന്നെ പുതിയ സംരംഭത്തിന് ഹരിശ്രീ കുറിയ്ക്കുന്നത്.
Post Your Comments