Latest NewsNewsIndia

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം

ന്യൂ ഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ചായ് ബാസ ട്രഷറിയിൽ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം. മൂന്ന് കേസുകൾ കൂടി നിലവിലുള്ളതിനാൽ അദ്ദേഹം ജയിലിൽ തുടരും.

Read also: വിജയ് പി.നായരെ കൈകാര്യം ചെയ്ത കേസ്: ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കേസില്‍ ലാലു ഉള്‍പ്പെടെ 45 പേരെ പ്രത്യേക കോടതി 2013ല്‍ ശിക്ഷിച്ചിരുന്നു. തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ലാലുവിന് ലോക് സഭാംഗത്വം നഷ്ടപ്പെടുകയും പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് വരികയും ചെയ്തിരുന്നു. 34 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പേര്‍ വിചാരണവേളയില്‍ മരിച്ചു.

shortlink

Post Your Comments


Back to top button