Latest NewsNewsBusiness

സംസ്ഥാനത്തെ സ്വർണവില : വീണ്ടും കുതിച്ചുയർന്നു

കൊച്ചി : സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു. പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയിലും, ഗ്രാമിന് 4965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിന് ശേഷം വീണ്ടും വർദ്ധിച്ചത്.

Also read : ഓഹരി വിപണി ഉയർന്നു തന്നെ : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ

ആഗോള വിപണിയിലും വില ഉയർന്നു സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,898.31 ഡോളറിലാണ് വ്യാപാരം. ദേശീയ വിപണിയിലും വില വർദ്ധിച്ചു . എംസിഎക്സില്‍ ഡിസംബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,584 രൂപയായി ഉയർന്നു.  ഒരു പവൻ സ്വര്‍ണത്തിന് 37,200 രൂപയിലും വില. ഗ്രാമിന് 4,650 രൂപയിലുമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ സംസ്ഥാനത്തെ വ്യാപാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button