CricketLatest NewsNewsIndia

കളിയില്‍ തോറ്റത് അച്ഛന്‍: ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും: അതിരുവിട്ട് ആരാധകർ

മഹേന്ദ്രസിംഗ് ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയില്‍ പ്രകോപിതരായ ചിലരാണ് ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ധോണിയുടേയും ഭാര്യ സാക്ഷിയുടേയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെയാണ് ആക്രമണം നടക്കുന്നത്.

Read also: കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷിക്ക് മോഡലായ നഫീസ ഓർമ്മയായി

താരങ്ങളുടെ പ്രകടനം മോശമായാല്‍ അവരുടെ ഭാര്യമാരും കാമുകിമാരുമാണ് സൈബര്‍ ഇടത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടാറ്. എന്നാൽ ധോണിയുടെ 6 വയസുള്ള മകൾക്കെതിരെയാണ് ആരാധകർ എന്ന് വിളിക്കപ്പെടുന്ന ചിലർ തിരിഞ്ഞിരിക്കുന്നത്. ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സിന് 20 ഓവറില്‍ അഞ്ചിന് 157 റണ്‍സ് എടുക്കാനേ സാധിച്ചിരുന്നുള്ളൂ.12 പന്തിൽ 11 റൺസ് ആണ് ധോണി നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button