ന്യൂഡല്‍ഹി: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് എംഎല്‍എ രാജ്ദീപ് ഗോവാലയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോൺഗ്രസ് പാർട്ടി.ബിജെപിയുമായി രാജ്ദീപ് ഗോവാലയ്ക്ക് ബന്ധമുണ്ടെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.
ലഖിപുറില്‍ നിന്നുള്ള എംഎല്‍എയാണ് രാജ്ദീപ് ഗോവാല. രാജ്ദീപ് ഗോവാലയെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നിര്‍ദ്ദേശത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകാരം നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments