KeralaLatest NewsNews

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിനിടെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

മഴ ശക്തമായതിനെ തുടർന്ന് തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിനിടെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

കൂടാതെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

Read Also: ടോവിനോ തോമസിന്റെ ആരോഗ്യ നില : മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കി

എന്നാൽ കഴിഞ്ഞ ദിവസം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും രാത്രി ശക്തമായ മഴ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ഇപ്പോഴും മഴ ശക്തമായി തുടരുന്നുണ്ട്. മഴ ശക്തമായതിനെ തുടർന്ന് തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button