തിരുവനന്തപുരം: കേരളത്തെ കൊലക്കളമല്ല കള്ളക്കളമാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ. അഴിമതി ആരോപണത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന സി.പി.എം കൊലപാതകങ്ങളെ പിടിവള്ളിയാക്കാനാണ് ശ്രമിക്കുന്നത്. പരാതിക്കാരും പോലീസും തെളിവുകളും ഇല്ലാതെ പകൽ വെളിച്ചം പോലെ എല്ലാ കാര്യങ്ങളും വെളിച്ചത്തായിട്ടും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം പ്രവർത്തകനായ സനൂപിനെ വധിച്ചത് ബി.ജെ.പിക്കാരാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപണം ദുഷ്ടലാക്കാണ്. സി.പി.എം ആരോപണം പിൻവലിക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
Post Your Comments