തിരുവനന്തപുരം : ബിജെപിദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മലപ്പുറം രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന് പുറകിൽ ഇടിക്കുകയുമായിരുന്നു. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അസഹിഷ്ണുതയുടെ വക്താക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയാറാവണം. പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാൻ ബിജെപി പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാർട്ടി ശക്തമായി അപലിക്കുന്നുവെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ വ്യക്തമാക്കി.
A P Abdullakkuttiy BJP Vice president
bjp
Post Your Comments