ദോഹ: രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതിൽ ഖത്തറിെന്‍റ പങ്ക് പ്രശംസനീയമാണെന്നും ഖത്തറിെന്‍റ മധ്യസ്ഥതയില്‍ അഫ്ഗാന് നേട്ടമുണ്ടായെന്നും ഇടക്കാല വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മാര്‍. അഫ്ഗാന് പ്രസിഡന്‍റ് ഡോ. മുഹമ്മദ് അശ്റഫ് ഗനിയുടെ ഖത്തര്‍ സന്ദര്‍ശനത്തില്‍ പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ദോഹ മാധ്യസ്ഥ്യം വഹിക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ച, ഖത്തറും അഫ്ഗാനിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തലുമാണ് അവയെന്നും മുഹമ്മദ് ഹനീഫ് അത്മാര്‍ വ്യക്തമാക്കി.
Read Also: ടിക്കറ്റ് തുകയിൽ വർധനവ്; 100ലധികം മലയാളികള്‍ ദുബൈയില്‍ കുടുങ്ങി
ഇരുരാഷ്ട്രങ്ങളുടെയും കൂടിക്കാഴ്ചയും ചര്‍ച്ചകളും വിജയകരമായിരുന്നു. അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍ ഖത്തറിെന്‍റ പങ്ക് വലുതാണ്. ഈ മേഖലയില്‍ സഹകരണം ശക്തമാക്കുമെന്നും മുഹമ്മദ് ഹനീഫ് അത്മാര്‍കൂട്ടിച്ചേര്‍ത്തു. അഫ്ഗാന്‍ സമാധാന പ്രക്രിയയില്‍ അമേരിക്കയുടെയും ഖത്തറിെന്‍റ പങ്കിനെ അവഗണിക്കാന്‍ കഴിയില്ല. ഖത്തര്‍ ഭരണകൂടവുമായുള്ള അഫ്ഗാന്‍ പ്രസിഡന്‍റിെന്‍റയും സംഘത്തിെന്‍റയും കൂടിക്കാഴ്ചയും ശ്രമങ്ങളും ശ്ലാഘനീയമാണ്.
രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ ഈ രാജ്യങ്ങളുമായി പ്രവര്‍ത്തിക്കുന്നത് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നതായും ആക്ടിങ് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഖത്തറും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉന്നതതല ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിന് യോജിപ്പിലെത്തിയിട്ടുണ്ട്. അഫ്ഗാന്‍ സമാധാന പ്രക്രിയയിലെ തടസ്സങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments