KeralaLatest NewsNews

‘ബിജെപിയോട് ഒന്നിച്ചുള്ള നിലപാടെടുത്തതിന്റെ പേരില്‍ അപകടം സംഭവിച്ചപ്പോള്‍ പോലും ആരും സഹായത്തിന് വന്നിട്ടില്ല’; എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ : ബിജെപിയോട് ഒന്നിച്ചുള്ള നിലപാടെടുത്തതിന്റെ പേരിൽ സോഷ്യല്‍ മീഡിയയില്‍ അടക്കം ക്രൂരമായി വേട്ടയാടപ്പെടുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. അതിന്റെ തുടര്‍ച്ചയായിട്ടുള്ളതാണ് കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിയോട് ചേർന്നതിന്റെ പേരിൽ അപകടം സംഭവിച്ചപ്പോള്‍ പോലും ആരും സഹായത്തിന് വന്നിട്ടില്ല. അപകടം വരുത്തിവെച്ച ഡ്രൈവറുടെ വാദം വിശ്വസിക്കാനാവുന്നതല്ല. തൊട്ടടുത്ത് നിന്നാണ് വാഹനം വന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഉറങ്ങിപ്പോയി എന്ന വാദം വിശ്വസിക്കാന്‍ കഴിയില്ല. അപകടമുണ്ടാക്കിയിട്ടും ഡ്രൈവര്‍ക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

തനിക്കെതിരേ നിരന്തരം ഭീഷണി ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ഫോണ്‍ വിളികളുടെ വിവരങ്ങളും പുറത്ത് വിട്ടു. തനിക്കെതിരേ നടക്കുന്ന സോഷ്യല്‍മീഡിയ അക്രമങ്ങളെ പോലീസടക്കമുള്ളവരും സാമുദായിക നേതാക്കളും ഗൗരവമായി കാണണമെന്നും ഇന്നലത്തെ സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button