Latest NewsKeralaNews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും തല എടുക്കണമെന്ന് പ്രസംഗം : സമൂഹമാധ്യമങ്ങളിലും പ്രചാരണം… യുവാവ് അറസ്റ്റില്‍

മുസഫര്‍ നഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിയ്ക്കുമെന്ന് പ്രസംഗം. യുവാവ് അറസ്റ്റില്‍. മഹാപഞ്ചായത്ത് യോഗത്തിനിടെ ആവേശത്തോടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും തലയെടുക്കണം എന്ന് പ്രസംഗിച്ച യുവാവ് അറസ്റ്റില്‍. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ പ്രധാനമന്ത്രിയ്ക്കും യു.പി മുഖ്യമന്ത്രിയ്ക്കും എതിരെ പ്രസംഗിച്ചതിന് എതിരെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലായിരുന്നു സംഭവം. പൊതുനിരത്തിലെ യോഗത്തില്‍ ‘നമുക്ക് ഒരുമിക്കാം.പ്രധാനമന്ത്രി മോദിയുടെയും യോഗി ആദിത്യനാഥിന്റെയും തലകള്‍ നിങ്ങളുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടിടണം.’ എന്നാണ് യുവാവ് പ്രസംഗിച്ചത്. ഹത്രസില്‍ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിക്കെതിരെ നടന്ന പൊലീസ് കൈയേറ്രത്തില്‍ പ്രതിഷേധിച്ച് പ്രസംഗിച്ചതാണ് ഇയാള്‍.

Read Also : ‘വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം’; വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതുവഴികള്‍, മുന്നറിയിപ്പുമായി പോലീസ്

ഹത്രസില്‍ പീഡനത്തിനിരയായി മരണമടഞ്ഞ യുവതിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ജയന്ത് ചൗധരി അറസ്റ്റ് ചെയ്യപ്പെട്ടത്.ഒക്ടോബര്‍ 4നാണ് ജയന്ത് ചൗധരി മര്‍ദ്ദനത്തിന് ഇരയായതും അറസ്റ്റ് ചെയ്യപ്പെട്ടതും. സ്ഥലത്ത് ലാത്തിചാര്‍ജും നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മുസഫര്‍ നഗര്‍, ബാഗ്പത്, ബുലന്ത്ശഹര്‍, അലിഗര്‍ഗ്,ബിജ്നോര്‍ എന്നിവിടങ്ങളിലും ആര്‍.എല്‍.ഡി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ ഒരു യോഗത്തിനിടെയാണ് യുവാവിന്റെ പ്രകോപനപരമായ പ്രസംഗം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button