തിരുവനന്തപുരം : ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ആയി മുബാരക് പാഷയെ നിയമിച്ചത് യു.ജി.സി.യുടെ സര്‍വ്വ മാനദണ്ഡവും കാറ്റില്‍ പറത്തിയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശ്രീ നാരായണ ദര്‍ശനവുമായി പുലബന്ധം പോലുമില്ലാത്ത ഒരു പ്രവാസിയെ യു.ജി.സി.യുടെ സര്‍വ്വ മാനദണ്ഡവും കാറ്റില്‍ പറത്തിയാണ് നിയമിച്ചതെന്ന് അവര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ വൈസ് ചാന്‍സലറായി മുബാറക് പാഷയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ മുന്‍ ഡയറക്ടറായിരുന്നു മുബാറക് പാഷ. ഇപ്പോള്‍ ഒമാന്‍ ആസ്ഥാനമായുള്ള നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയില്‍ ഗവേണന്‍സ് ആന്റ് സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവിയാണ്.
അതേസമയം തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഒരുതരം പ്രത്യേക സാമുദായിക സ്‌നേഹത്തിന് മറച്ചുപിടിക്കാന്‍ കഴിയാതെ പോകുന്ന ഇത്തരം നിയമനങ്ങളാണ് ഇടതുപക്ഷത്തെ അടയാളപ്പെടുത്തുന്നത്. ശ്രീനാരായണീയര്‍ വഞ്ചിക്കപ്പെടരുതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണം ;
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ആരാണെന്ന് അറിയുമോ?മുബാറക് പാഷാ. ശ്രീ നാരായണ ദര്‍ശനവുമായി പുലബന്ധം പോലുമില്ലാത്ത ഒരു പ്രവാസിയെ യു.ജി.സി.യുടെ സര്‍വ്വ മാനദണ്ഡവും കാറ്റില്‍ പറത്തിയാണ് നിയമിച്ചത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഒരുതരം പ്രത്യേക സാമുദായിക സ്‌നേഹത്തിന് മറച്ചുപിടിക്കാന്‍ കഴിയാതെ പോകുന്ന ഇത്തരം നിയമനങ്ങളാണ് ഇടതുപക്ഷത്തെ അടയാളപ്പെടുത്തുന്നത്. ശ്രീനാരായണീയര്‍ വഞ്ചിക്കപ്പെടരുത്!
Post Your Comments