Latest NewsNewsIndiaTechnology

പബ്‌ജി തിരിച്ചെത്തുന്നു ; എയർടെല്ലുമായി ചർച്ചകൾ പുരോഗമിക്കുന്നെന്ന് റിപ്പോർട്ട്

ഇന്ത്യന്‍ വിപണിയില്‍ പബ്‌ജി ഗെയിം തിരികെ കൊണ്ടുവരാന്‍ കമ്പനി റിലയന്‍സ് ജിയോയുമായി ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .എന്നാല്‍ ജിയോയുമായി ചര്‍ച്ചകള്‍ അവസാനിച്ചു എന്നും നിലവില്‍ ഗെയിം വിപണിയില്‍ കൊണ്ടുവരുന്നതിന് എയര്‍ടെല്ലുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Read Also : അടുത്ത 35 വർഷവും ബിജെപി തന്നെ ഭരിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി

ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെ 118 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. എന്നാല്‍ പിന്നീട് കമ്ബനി ചൈനയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു.

ഇതിന് ശേഷമാണ് കമ്ബനി ഇപ്പോള്‍ എയര്‍ടെല്ലുമായി ചര്‍ച്ചകള്‍ നടത്തുന്നത്. എയര്‍ടെലും പബ്​ജി കോര്‍പ്പറേഷനും തമ്മില്‍ പബ്​ജി മൊബൈലിന്റെ വിതരണാവകാശം കൈമാറുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍. ഇന്ത്യന്‍ വിപണിയില്‍ എന്തു വിലകൊടുത്തും തിരിച്ചെത്തുക എന്ന ലക്ഷ്യത്തിനാണ് പബ്ജി കഠിനമായി പരിശ്രമിക്കുന്നത് എന്ന് എന്റാക്കര്‍ റിപ്പോര്‍ട്ട് ചെയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button