ന്യൂഡൽഹി : കോവിഡിനെതിരായ പൊതുജന മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതിനായി യോജിച്ച പോരാട്ടം നടത്താൻ എല്ലാവരോടും അദ്ദേഹം ആഹ്വനം ചെയ്തു.
ട്വീറ്ററിലൂടെയാണ് കോവിഡിനെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും ഇതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. ‘മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, സാമൂഹിക അകലം പാലിക്കുക’ എന്നീ പ്രധാന സന്ദേശങ്ങള്‍ ആവര്‍ത്തിച്ച പ്രധാനമന്ത്രി നാമൊരുമിച്ച കോവിഡ് 19നെതിരായ പോരാട്ടം വിജയിക്കുമെന്നും പറഞ്ഞു.
Read Also : ‘ലോകത്തോടും ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരും’; യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തത്. എല്ലാ പൊതുസ്ഥലങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുക; ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളെ ലക്ഷ്യമിട്ട് ആശയവിനിമയം നടത്തുക. ഗവണ്‍മെന്റ് ഓഫീസ് പരിസരങ്ങളില്‍ ഹോര്‍ഡിംഗുകള്‍/ചുമര്‍ പെയിന്റിംഗുകള്‍/ഇലക്ട്രോണിക് ഡിസ്പ്ലേ എന്നിവ സ്ഥാപിക്കുക. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രാദേശിക-ദേശീയ സ്വാധീനം ഉപയോഗിച്ച് ജനങ്ങളിലെത്തിക്കുക. കോവിഡ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സേവനം തേടുക. സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഫലപ്രദമാകാനും മാധ്യമങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം സാധ്യമാക്കുക പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments