KeralaLatest NewsNews

യൂട്യൂബ് ചാനലിലൂടെ അശ്ലീല പ്രചാരണമെന്ന് പരാതി; യൂട്യൂബര്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂർ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബർ പൊലീസ് കേസെടുത്തു. മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിൽ കേസ്. സൈബർ പോലീസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചു.

Read also: വായ്പ തട്ടിപ്പ്: കുടുംബശ്രീ ചെയർപഴ്സൻ അറസ്റ്റിൽ, മുഖ്യപ്രതി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ

ഒ​ട്ടേ​റെ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ലൂ​ടെ ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ൽ ലൈം​ഗി​ക സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി യു​വ​ത​ല​മു​റ​യെ തെ​റ്റാ​യ ലൈം​ഗീ​ക രീ​തി​ക​ളി​ലേ​ക്കു ന​യി​ച്ച് സ​മൂ​ഹ​ത്തി​ൽ അ​രാ​ജ​ക​ത്വ​മു​ണ്ടാ​ക്കു​ന്ന​ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​താ​യി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ശ്രീ​ല​ക്ഷ്മി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ലി​ങ്കു​ക​ളും പ​രാ​തി​യോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്.

അതേസമയം, ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകൾ ചുമത്തിയുള്ള എഫ്.ഐ.ആറാണ് പോലീസ് കോടതിയിൽ നൽകിയിട്ടുള്ളത്.

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും അടങ്ങുന്ന സംഘം താമസ സ്ഥലത്ത് എത്തി കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീലക്ഷ്മിക്കെതിരെ വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button