തിരുവനന്തപുരം : മുഖം രക്ഷിക്കാന്‍ സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് ദേശീയ ഏജന്‍സിയെ തേടി ലക്ഷങ്ങള്‍ ചെലവാക്കി സംസ്ഥാന സര്‍ക്കാര്‍. ദേശീയതലത്തില്‍ പ്രവര്‍ത്തനപരിചയമുള്ള പുതിയ ഏജന്‍സിയെ കൊണ്ടുവരുന്നതിനുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ തന്നെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും സി-ഡിറ്റും കൂടാതെ ഓരോ പദ്ധതികള്‍ക്കും ഓരോ പിആര്‍ ഏജന്‍സികളെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ദേശീയ തലത്തില്‍ പ്രവര്‍ത്തുക്കുന്ന പിആര്‍ ഏജന്‍സിയെ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്രചാരണം ഏല്‍പ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എത്ര തുകയാകും ഇതിനായി ചെലവാകുക എന്ന വിവരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തായാലും സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോടികള്‍ മുടക്കി ദേശീയ ഏജന്‍സിയെ നിയമിക്കുന്നത് ഖജനാവിന് വന്‍ ബാധ്യത ഉണ്ടാക്കിവെക്കുമെന്നുറപ്പാണ്.
Post Your Comments