COVID 19Latest NewsKeralaNews

മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ക്ക് 10 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കുമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സാ സൗകര്യങ്ങളുടെ അഭാവം ഇല്ലാതിരിക്കാന്‍ 10 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കുമെന്ന് മുസ്‌ലിം ലീഗ്. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥനെ തുടര്‍ന്ന് പ്രത്യേക ക്യാമ്പയിന്‍ നടത്തി പണം നല്‍കുമെന്നാണ് ലീഗ് ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങ ളും പികെ കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞത്.

അതിജീവനം-കൊവിഡ് മോചനത്തിന് മുസ്‌ലിം ലീഗ് കൈത്താങ്ങ് എന്ന പേരിലാണ് ക്യാമ്പയിന്‍. നിലവില്‍ തന്നെ ജില്ലയില്‍ എംപിമാരും എംഎല്‍എമാരും മാത്രം ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി 5.07 കോടി രൂപ നല്‍കിയെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

ജനപ്രതിനിധികളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ പണം സ്വരൂപിക്കും. പണം ഇല്ലാതാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ മുടങ്ങരുത്. മറ്റ് പാര്‍ട്ടികള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button