അപൂര്‍വമായ ഒരു വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ നിന്നുള്ള സിംഹവും അവിടുത്തെ ജീവനക്കാരനുമാണ് ഇവിടെ താരം. വനം വകുപ്പ് വാച്ചറുടെ അപേക്ഷ മാനിച്ച് വഴിമാറി പോകുന്ന സിംഹം. ഇതാണ് വൈറലാകുന്ന വിഡിയോ.
രാത്രി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് വഴിയുടെ നടുക്ക് വിശ്രമിക്കുന്ന സിംഹത്തെ കാണുന്നത്. ഇതോടെ ജീവനക്കാരന് അപേക്ഷിച്ചു. ദിവസം മുഴുവന്‍ ജോലിയായിരുന്നെന്നും വീട്ടില്‍ പോകാന്‍ അനുവദിക്കണം. വാച്ചറുടെ ഈ അപേക്ഷ കേട്ട സിംഹം അപ്പോള്‍ തന്നെ വഴിയില്‍ നിന്നും മാറി കിടന്നു.
A Gir Forest employee finds a lion on road. He tries to explain in Gujarati, the lion that he has been working whole day and requests to now kindly let him go home.And,the King of Jungle obliges…
A beautiful example of harmonious co-existence#wildlifeweek2020 pic.twitter.com/QptdL4bMla
— Prakash Javadekar (@PrakashJavdekar) October 7, 2020
Post Your Comments