വാഷിങ്ടൺ : യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനാക്കാതെ അടുത്തയാഴ്ച അദ്ദേഹവുമായി നടത്താനിരിക്കുന്ന സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്.
ഇപ്പോഴും അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് സംവാദം നടക്കാന്‍ പാടില്ലെന്നും ബൈഡന് പറഞ്ഞു. ബൈഡനും ട്രംപും തമ്മില്‍ നടക്കേണ്ട മൂന്ന് സംവാദങ്ങളിലൊന്ന് സെപ്റ്റംബര്‍ 29ന് നടന്നിരുന്നു. ഈമാസം 15 നാണ് മിയാമിയില്‍ രണ്ടാമത്തെ ഡിബേറ്റ് നിശ്ചയിച്ചിരിക്കുന്നത്.
അവസാനത്തെ ഡിബേറ്റ് ഈ മാസം 22 ന് നാഷ് വില്ലെയിലാണ്. കോവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് ബൈഡന് പറഞ്ഞു. കോവിഡ് ബാധിതനായിരുന്ന ട്രംപ് ഒക്ടോബര്‍ 6നാണ് ആശുപത്രി വിട്ടത്. തന്റെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസിഡന്റ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.
Post Your Comments