COVID 19Latest NewsSaudi ArabiaNewsGulf

കോവിഡ് : സൗദിയിൽ മരണസംഖ്യ 5000ത്തിലേക്ക് അടുക്കുന്നു

റിയാദ് : സൗദിയിൽ പുതുതായി 468പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 24പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 337,711ഉം, മരണസംഖ്യ 4947ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 596 രോഗികൾ സുഖംപ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4947 ആയി ഉയര്‍ന്നു. നിലവിൽ 9556 പേരാണ് ചികിത്സയിലുള്ളത്. 913 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.8 ശതമാനവും. മരണനിരക്ക് 1.5 ശതമാനവുമായി. 52,184 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,828,117 ആയി ഉയർന്നു.

Also read : ബ്രീത്ത് വെൽ ട്യൂബ് മാസ്‌കുകളേക്കാൾ സുരക്ഷിതം ? ; വീഡിയോ വൈറൽ ആകുന്നു

അതേസമയം 580 ഇന്ത്യൻ തടവുകാർ കൂടി സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങി. സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇവർ ബുധനാഴ്ച രണ്ട് വിമാനങ്ങളിലായാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാദില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലായി ഡല്‍ഹിയിലേക്ക് 335ഉം ലക്‌നൗവിലേക്ക് 245ഉം തടവുകാരാണ് പുറപ്പെട്ടത്. സെപ്തംബര്‍ 23 മുതല്‍ ഇതുവരെ 1162 തടവുകാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാനസര്‍വിസ് നിര്‍ത്തിവെച്ചപ്പോൾ തടവുകാരുടെ തിരിച്ചയക്കല്‍ തടസപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് റിയാദിലെയും ജിദ്ദയിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇന്ത്യാക്കാരുടെ എണ്ണം വർദ്ധിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി സൗദി കാര്യാലയങ്ങളുമായി ഇടപെട്ട് മെയ് മാസത്തില്‍ 500 പേരെ റിയാദില്‍ നിന്നു മടക്കി അയച്ചിരുന്നു. അതിന് ശേഷം നീണ്ട ഇടവേളയുണ്ടായി. പിന്നീട് സെപ്തംബര്‍ 23ന് വീണ്ടും തിരിച്ചയക്കല്‍ നടപടി ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button