ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് നേരെ പ്രകോപനവുമായി ചൈന, അതിര്‍ത്തിയില്‍ ചൈനയുടെ പട്ടാള ക്യാമ്പ് . ഉത്തരാഖണ്ഡ് അതിര്‍ത്തി ലക്ഷ്യമിട്ട് ഇന്ത്യ- നേപ്പാള്‍- ചൈന ട്രൈജംഗ്ഷന് സമീപം ചൈന സ്ഥാപിച്ച പുതിയ പട്ടാള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിലവിലെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉന്നത നേതൃത്വങ്ങളുടെ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ചൈന പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡ് അതിര്‍ത്തിയ്ക്ക് സമീപമുള്ള പ്രദേശത്ത് 2019 ലാണ് ചൈന പട്ടാള ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഈ വര്‍ഷം ആദ്യത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുകയായിരുന്നു. ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ വിസ്തൃതിയ്ക്കുള്ളിലാണ് ക്യാമ്പിന്റെ സ്ഥാനമെന്നാണ് വ്യക്തമാകുന്നത്.
പുതുതായി സ്ഥാപിച്ച പട്ടാള ക്യാമ്പിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന നഗ്രി ഗുസാനിലെ വ്യോമസേന താവളം അടുത്തിടെ ചൈന നവീകരിച്ചിരുന്നു. ഇവിടേക്ക് കൂടുതല്‍ യുദ്ധ വിമാനങ്ങളും എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിടുക്കപ്പെട്ട് ക്യാമ്പിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ക്യാമ്പുകളിലേക്ക് കൂടുതല്‍ സൈനികരെയും വാഹന വ്യൂഹനങ്ങളും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments