തിരുവനന്തപുരം : ടെക്നോപാർക്കിൽ ആളൊഴിഞ്ഞ പ്രദേശത്ത് എക്സൈസ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ ബോംബ് പൊട്ടിത്തെറി. എക്സൈസ് കഴക്കൂട്ടം റെയ്ഞ്ചിൻ്റെ പരിശോധനക്കിടെ ടെക്നോപാർക്ക് ഫേസ് മൂന്നിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് ഇന്നു രാവിലെ വ്യാജമദ്യം കണ്ടെത്തിയത്.
തുടർന്ന് പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.കെ. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം വൈകിട്ട് സ്ഥലത്തെത്തി. പരിശോധനയ്ക്കിടെ പഴയ ജനറേറ്ററിനു സമീപം കഞ്ചാവ് പൊതിയുന്ന രീതിയിൽ പൊതി കണ്ടു. അതു തുറന്നു പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് താഴെയിട്ടപ്പോൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
രാവിലെ പൊതി അവിടെ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നാടൻ ബോംബ് കൊണ്ടു വച്ചതാണെന്നുമാണ് സംശയം. സംഭവത്തിൽ പൊലീസ് – എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Post Your Comments