Latest NewsKeralaNews

ഇസ്ലാമിക അന്തരീക്ഷത്തില്‍ എംബിബിഎസ് പഠിക്കാം ; ആശങ്കകള്‍ പങ്കുവച്ച് അഡ്വ.ശ്രീജിത്ത് പെരുമന

തിരുവനന്തപുരം : പാണക്കാട് സയ്യിദ് റഷീദലി ഷിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ഐഎല്‍എം എന്ന് സ്ഥാപനത്തില്‍ ഇസ്ലാമിക അന്തരീക്ഷത്തില്‍ എംബിബിഎസ് പഠിക്കാം എന്ന പരസ്യത്തിനെതിരെ അഡ്വ. ശ്രീജിത്ത് പെരുമന. ഈ രീതിിലുള്ള പരസ്യങ്ങള്‍ നാട്ടില്‍ പ്രചരിക്കുന്നതില്‍ ശക്തമായ ആശങ്കയുണ്ടെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മൗലികാവകാശമായ മതവിശ്വാസ /ആരാധനാ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ട് പറയട്ടെ ഇതുമൊരു വര്‍ഗീയ മാര്‍ക്കറ്റിങ്ങോ, പ്രചാരണമോ ആണ് എന്ന് മാത്രമല്ല ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. അതിന് ചെറിയൊരു ഉദാഹരണമാണ് മൂന്ന് വര്‍ഷം മുമ്പ് അമുസ്ലിങ്ങളായ ഗൈനക്കോളജിസ്റ്റിനെ ഇസ്ലാം മത വിശ്വാസികള്‍ കാണുന്നത് പാപമാണെന്നുള്ള ഒരു മത പണ്ഡിതന്റെ വര്‍ഗ്ഗീയവും അപരിഷ്‌കൃതവുമായ പ്രസ്താവനയെന്നും ഇതിനെതിരെ താന്‍ പരാതി നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

മുസ്ലിം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ മുസ്ലിം വനിത ഡോക്ടറെ തന്നെ കാണിക്കണമെന്നാണ് മത പണ്ഡിതന്‍ പ്രഖ്യാപിച്ചത്. രക്തം കൊടുക്കുകയാണെങ്കില്‍ ബ്ലഡ് ഗ്രൂപ്പ് നോക്കാതെ ജാതി ഗ്രൂപ്പ് നോക്കണമെന്നും ആഹ്വാനം ചെയ്തു. ഗര്‍ഭിണി മുസ്ലിം വനിതാ ഡോക്ടറെ കണ്ടെത്താനായി കുറേ ഏറെദൂരം യാത്ര ചെയ്തായാലും കുഴപ്പമില്ല എന്നുമാണ് ഇദ്ദേഹത്തിന്റെ ആഹ്വാനം. മുസ്ലിം സ്ത്രീ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുമ്പോഴും, ലാബില്‍ നിന്നും അത്യാവശ്യത്തിന് രക്തം സ്വീകരിക്കുമ്പോഴും മുസ്ലിമായ ആരെങ്കിലും സഹായിച്ചാല്‍ മതിയെന്നാണ് ഇദ്ദേഹത്തിന്റെ മറ്റൊരു ആഹ്വാനം.

സയന്‍സിന്റെ മതങ്ങളുടെ ആലയില്‍ കൊണ്ടുചെന്ന് കെട്ടുന്നത് ഞാന്‍ മുകളില്‍ ചൂണ്ടിക്കാണിച്ച തരത്തിലുള്ള ഗുരുതരമായ വര്‍ഗീയതയ്ക്കും, പ്രാകൃത ചിന്താഗതികളിലേക്കും മനുഷ്യനെ തള്ളിവിടും എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജില്‍, നല്ല പഠനാന്തരീക്ഷമുള്ള, അക്കാദമിക് എക്‌സലന്‍സ് ഉള്ള കോളേജില്‍ എംബിബിഎസിനു അഡ്മിഷന്‍ എന്നായിരിക്കാം പരിഷ്‌കൃത സമൂഹത്തിലെ മതങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും പെരുമന തന്റെ കുറിപ്പില്‍ പറയുന്നു.

അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

‘ഇസ്ലാമിക അന്തരീക്ഷത്തില്‍ MBBS പഠിക്കാം ‘ എന്ന രീതിയിലുള്ള പരസ്യങ്ങള്‍ നാട്ടില്‍ പ്രചരിക്കുന്നതില്‍ ശക്തമായ ആശങ്ക എനിക്കുണ്ട്.
മൗലികാവകാശമായ മതവിശ്വാസ /ആരാധനാ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ട് പറയട്ടെ ഇതുമൊരു വര്‍ഗീയ മാര്‍ക്കെന്റിങ്ങോ, പ്രചാരണമോ ആണ് എന്ന് മാത്രമല്ല ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും.
അതിന് ചെറിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന പോലീസ് മേധാവിക്ക് ഞാന്‍ നല്‍കിയ ഒരു പരാതിയാണ് ഈ പോസ്റ്റില്‍ ഉള്ളത്.
അമുസ്ലിങ്ങളായ ഗൈനക്കോളജിസ്റ്റിനെ ഇസ്ലാം മത വിശ്വാസികള്‍ കാണുന്നത് പാപമാണെന്നുള്ള ഒരു മത പണ്ഡിതന്റെ വര്‍ഗ്ഗീയവും അപരിഷ്‌കൃതവുമായ പ്രസ്താവനക്കെതിരെ ആയിരുന്നു അത്.
മുസ്ലിം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ മുസ്ലിം വനിത ഡോക്ടറെ തന്നെ കാണിക്കണമെന്നാണ് മത പണ്ഡിതന്‍ പ്രഖ്യാപിച്ചത്.
രക്തം കൊടുക്കുകയാണെങ്കില്‍ ബ്ലഡ് ഗ്രൂപ്പ് നോക്കാതെ ജാതി ഗ്രൂപ്പ് നോക്കണമെന്നും ആഹ്വാനം ചെയ്തു.
ഗര്‍ഭിണി മുസ്ലിം വനിതാ ഡോക്ടറെ കണ്ടെത്താനായി കുറേ ഏറെദൂരം യാത്ര ചെയ്തായാലും കുഴപ്പമില്ല എന്നുമാണ് ഇദ്ദേഹത്തിന്റെ ആഹ്വാനം. മുസ്ലിം സ്ത്രീ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുമ്പോഴും, ലാബില്‍ നിന്നും അത്യാവശ്യത്തിന് രക്തം സ്വീകരിക്കുമ്പോഴും മുസ്ലിമായ ആരെങ്കിലും സഹായിച്ചാല്‍ മതിയെന്നാണ് ഇദ്ദേഹത്തിന്റെ മറ്റൊരു ആഹ്വാനം.
ഈ രാജ്യത്തെ ജനങ്ങളോട് ഇതേ സംഘപരിവാറും പറയുന്നുള്ളൂ ഇന്ത്യയില്‍ ഹിന്ദു അന്തരീക്ഷത്തില്‍ ജീവിക്കണം. അതിന് എല്ലാരും ഹിന്ദു ധര്‍മ്മം പിന്തുടരണം. ഹിന്ദു അന്തരീക്ഷം ഉണ്ടാകണം. പൗരത്വം ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആക്കണം. ജയ് ശ്രീറാം വിളിക്കണം. ഹിന്ദു ധര്‍മ്മം വിശ്വസിക്കുന്ന ബീഫ് കഴിക്കരുത്. പശുവിനെ ബഹുമാനിക്കണം…
സയന്‍സിന്റെ മതങ്ങളുടെ ആലയില്‍ കൊണ്ടുചെന്ന് കെട്ടുന്നത് ഞാന്‍ മുകളില്‍ ചൂണ്ടിക്കാണിച്ച തരത്തിലുള്ള ഗുരുതരമായ വര്‍ഗീയതയ്ക്കും, പ്രാകൃത ചിന്താഗതികളിലേക്കും മനുഷ്യനെ തള്ളിവിടും എന്നതില്‍ സംശയമില്ല.
അതുകൊണ്ടുതന്നെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജില്‍, നല്ല പഠനാന്തരീക്ഷമുള്ള, അക്കാദമിക് എക്‌സലന്‍സ് ഉള്ള കോളേജില്‍ MBBS നു അഡ്മിഷന്‍ എന്നായിരിക്കാം പരിഷ്‌കൃത സമൂഹത്തിലെ മതങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത്.
ഇന്ത്യയില്‍ ‘ഹിന്ദു കോളേജും ‘ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയുമുണ്ട് ‘
ഇന്ത്യയുടെ മുസ്ലീമല്ലാത്ത പല പ്രധാനമന്ത്രിമാരും, രാഷ്ട്രപതിമാരും, ചീഫ് ജസ്റ്റിസുമാരുമെല്ലാം പഠിച്ചത് ‘അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി’യിലാണ്. അതിനര്‍ത്ഥം അവര്‍ ഇസ്ലാമിക അന്തരീക്ഷത്തില്‍ പഠിച്ചു എന്നാണോ? അല്ല രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയില്‍ പഠിച്ചു എന്നാണ്. സമാനമാണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെയും കാര്യം. അതില്‍ പഠിച്ച മുസ്ലീങ്ങള്‍ ഹിന്ദു അന്തരീക്ഷത്തിനായാണോ വന്നിട്ടുള്ളത് അല്ല അക്കാദമിക് നേട്ടങ്ങളാണ് പ്രധാനം. മതം ആചരിക്കുക എന്നത് വ്യക്തിപരമായ സ്വാതന്ത്ര്യവും തീരുമാനവുമാണ്.
കേരളത്തിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ കുടുംബത്തിലെ ഒരാളുടെ ചിത്രം വെച്ചുകൊണ്ട് നടത്തുന്ന ഈ പ്രചാരണം അതുകൊണ്ടുതന്നെ പൊളിറ്റിക്കലി ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം
അഡ്വ ശ്രീജിത്ത് പെരുമന

https://www.facebook.com/advperumana/posts/1554741334723798

 

shortlink

Related Articles

Post Your Comments

Related Articles


Back to top button