Latest NewsNewsEntertainment

സന്തോഷ നിമിഷങ്ങൾ; ഭാര്യ ​ഗർഭിണിയായി, പക്ഷെ അവളുടെ വയറിന്റെ ചിത്രങ്ങളൊന്നും നിങ്ങളെ കാണിക്കാൻ ഉദ്ദേശമില്ല; ഇത് ശക്തമായ നിലപാടെന്ന് സീരിയൽ താരം പ്രദീപ്

സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കുന്നില്ല എന്നാണ് ദമ്പതികള്‍ പറയുന്നത്

മലയാളികളുടെ ഇഷ്ട മിനിസ്ക്രീൻ താരമാണ് പ്രദീപ്, കൂടാതെ ബി​ഗ്ബോസ് താരം കൂടിയാണ് താരം , ലോക്ക്ഡൗണിനിടെ പ്രദീപ് ചന്ദ്രന്‍ വിവാഹം ചെയ്തത് വാര്‍ത്തയായിരുന്നു, ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ അധികമാരെയും തന്റെ വിവാഹത്തിന് വിളിക്കാന്‍ സാധിച്ചില്ല എന്നുള്ള പരിഭവമുണ്ടെങ്കിലും ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുമാണ് പ്രദീപ് ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

താനും ഭാര്യ അനുപമയ്ക്കും ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കുന്ന കാര്യമാണ് പ്രദീപ് ചന്ദ്രന്‍ ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത്. ഇക്കാര്യം തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കുന്നില്ല എന്നാണ് ദമ്പതികള്‍ പറയുന്നത്. ഭാര്യ ഗർഭിണിയായെന്ന് കരുതി അവരുടെ വയറിന്റെ ഫോട്ടോയും മറ്റും എടുത്ത് ട്രെന്റിന്റെ ഭാഗമാകാനൊന്നും താന്‍ തയ്യാറല്ല എന്നും പ്രദീപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button