ന്യൂഡല്‍ഹി: ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ ജീവിതത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടിയാണ് ഇതോടെ പ്രധാനമന്ത്രി നരേന്ദ്രേമോദി പിന്നിടുന്നത് . ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തി ഇടവേളകളില്ലാതെ തുടര്‍ച്ചയായി ഇരുപതുവര്‍ഷം പൂര്‍ത്തിയാക്കുന്നു എന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. മൂന്നുതവണ ഗുജറാത്ത് മുഖ്യമന്ത്രി ആയശേഷമാണ് അദ്ദേഹം ഭാരതത്തിന്റെ അമരക്കാരനായെത്തിയത്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ ഭരണത്തലവനായി കൂടുതല്‍ കാലം സേവനം അനുഷ്ഠിച്ച നേതാക്കളില്‍ ഒരാളാണ് മോദി. 2001 ഒക്ടോബര്‍ ഏഴിനാണ് മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. പിന്നീട് 2002, 2007, 2012 വര്‍ഷങ്ങളിലും അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ ഉയര്‍ത്തിക്കാട്ടി മത്സരിച്ച ബി ജെ പി നേതൃത്വത്തിലുളള എന്‍ ഡി എ ചരിത്രവിജയം നേടിയതോടെയാണ് മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്.
അധികാരത്തില്‍ ഇരുപതുവര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ കരസ്ഥമാക്കിയ നേട്ടങ്ങള്‍ സൂചിപ്പിക്കുന്ന ചെറുലേഖനവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ’പ്രധാനമന്ത്രി പദത്തിന്റെ ആദ്യ അഞ്ചുവര്‍ഷം മോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാരിന്റെ ലക്ഷ്യം ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയായിരുന്നു. എന്നാല്‍ 2019 മുതല്‍ 130 കോടി ഭാരതീയരുടെ അഭിലാഷങ്ങള്‍ നിറവേറ്റുക എന്നതായി ലക്ഷ്യം.’
‘ജമ്മു കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി മാറി.ഒപ്പം ഭരണഘടനയുടെ 370-ാം അനുച്ഛേദം ചരിത്രമായി മാറുകയും ചെയ്തു. ശ്രീരാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ രാജ്യത്തെ കര്‍ഷകര്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന ചങ്ങലകളില്‍ നിന്ന് മോചിതരായി. തൊഴില്‍, കല്‍ക്കരി മേഖലകളിലെ പരിഷ്‌കാരങ്ങള്‍, ബഹിരാകാശരംഗത്ത് സ്വകാര്യ സംരംഭങ്ങളെ അനുവദിക്കല്‍, നികുതി പരിഷ്‌കാരങ്ങള്‍ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറയിട്ടു’-ലേഖനത്തില്‍ പറയുന്നു.
2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എതിരാളികളെ നിഷ്‌പ്രഭരാക്കി മൃഗീയ ഭൂരിപക്ഷം നേടി അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാനുളള നയങ്ങള്‍ ആവിഷ്കരിച്ചും സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ പാകിസ്ഥാന് മറുപടികൊടുത്തും അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ച ചൈനയെ നിലയ്ക്കുനിറുത്തിയും അദ്ദേഹം ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യനാവുകയായിരുന്നു പ്രധാനമന്ത്രി.
ഇടവേളകളോ അവധിയോ ഇല്ലാതെയാണ് നരേന്ദ്രമോദി തുടര്‍ച്ചയായി ഭരണനേതൃത്വം 20 വര്‍ഷമായി കയ്യാളുന്നത്. പ്രധാനമന്ത്രിമാരില്‍ ഭരണനേതൃപദവിയില്‍ ഏറ്റവും കൂടുതല്‍ കാലം വഹിച്ചതും മോദിയാണ്. 6941 ദിവസം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു 6130 ദിവസമാണ് ഭരണനേതൃത്വം വഹിച്ചത്. 2001 ഒക്‌ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത മോദി 4,607 ദിവസമാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് 2,334 ദിവസവും നരേന്ദ്രമോദി പിന്നിടുകയാണ്.
പ്രധാനമന്ത്രിമാരില്‍ ഭരണനേതൃപദവിയില്‍ ഏറ്റവും കൂടുതല്‍ കാലം വഹിച്ചതും മോദിയാണ്. 6941 ദിവസം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു 6130 ദിവസമാണ് ഭരണനേതൃത്വം വഹിച്ചത്. 2001 ഒക്‌ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത മോദി 4,607 ദിവസമാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് 2,334 ദിവസവും നരേന്ദ്രമോദി പിന്നിടുകയാണ്.
Post Your Comments