Latest NewsNewsGulfOman

ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

മസ്‌ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28), ഒരു ബംഗ്ലാദേശ് സ്വദേശിയും ആണ് ഒമാനിൽ മരിച്ചത്.

Also read : സൗദിയെ ലക്ഷ്യമാക്കി വീണ്ടും വ്യോമാക്രമണ ശ്രമം

സലാലക്ക് സമീപം മിര്‍ബാത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട നടത്തുകയായിരുന്നു. ഭാര്യ: ഷറഫുന്നീസ.

shortlink

Related Articles

Post Your Comments

Related Articles


Back to top button