റിയാദ് : സൗദിയെ ലക്ഷ്യമാക്കി വീണ്ടും വ്യോമാക്രമണ ശ്രമം. തെക്കുപടിഞ്ഞാറൻ നഗരമായ നജ്‌റാൻ ലക്ഷ്യമാക്കി, ഇറാൻ പിന്തുണയുള്ള യെമനി ഹൂതികൾ അയച്ച മാരക സ്ഫോടന ശേഷിയുള്ള ഡ്രോൺ തകർത്തു. അറബ് സഖ്യ സേന വക്താവ് കേണൽ മുഹമ്മദ് അൽ തുർക്കിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു.
Also read : ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ജനവാസ മേഖലകളെയും സാധാരണക്കാരെയും ആക്രമിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. സെപ്റ്റംബർ 10 ന് ഹൂതികൾ വിക്ഷേപിച്ച ഇത്തരത്തിലുള്ള രണ്ട് ഡ്രോണുകളെ സഖ്യസേന തകർത്തിരുന്നു.. ഹൂതികൾ ഡ്രോൺ ആക്രമണം വീണ്ടും ആവർത്തിക്കുകയാണ്. മറ്റു സൗദി നഗരങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണ സംഭരണികൾ എന്നിവ ലക്ഷ്യമിട്ടു നടന്ന ആക്രമ ശ്രമങ്ങൾ തടയാൻ കഴിഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം ആക്രമണങ്ങള്‍ നടത്തുകയാണെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി.
Post Your Comments