ഡെറാഡൂൺ : കൊറോണ വ്യാപനത്തെ തുടർന്ന് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനാൽ വൻ തുകയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്നത്. ഇത് മറികടക്കാനാണ് ചാർധാം ദേവസ്വം ബോർഡിന് അംബാനി കുടുംബം സംഭാവന നൽകിയത്.അഞ്ച് കോടി രൂപയാണ് ദേവസ്വം ബോർഡിന് സംഭാവനയായി അംബാനി കുടുംബം നൽകിയത്.
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയാണ് തുക ദേവസ്വം ബോർഡ് അംഗങ്ങൾക്ക് കൈമാറിയത്. സാമ്പത്തിക നഷ്ടം നേരിട്ടതിനെ തുടർന്ന് ദേവസ്വം ബോർഡ് അഡീഷണൽ സിഇഒ ബി.ഡി സിംഗ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇത്രയും തുക നൽകിയത്.
Post Your Comments