അബുദാബി : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിറങ്ങും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളി. ഇന്ത്യൻ സമയം രാത്രി 07:30തിന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.
#KKR and #CSK will be targeting their third win in #Dream11IPL 2020 as they square off at the Sheikh Zayed Stadium in Abu Dhabi.
Preview by @ameyatilak https://t.co/5H63S9CWg0 #KKRvCSK pic.twitter.com/s0R5j2zs2m
— IndianPremierLeague (@IPL) October 7, 2020
Abu Dhabi playing host to the battle of the Dens! ?? #WhistlePodu #WhistleFromHome #Yellove #KKRvCSK pic.twitter.com/ZcmRKoODCv
— Chennai Super Kings (@ChennaiIPL) October 7, 2020
കഴിഞ്ഞ മത്സരത്തിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ആറാം പോരാട്ടത്തിന് ചെന്നൈ ഇന്നിറങ്ങുന്നത്. ഞായറാഴ്ച്ച പഞ്ചാബിനെതിരായ മത്സരത്തിൽ 14പന്ത് ബാക്കി നിൽക്കെ 10 വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.ഡു പ്ലെസിസ്, ഷെയിൻ വാട്സൺ എന്നിവരുടെ തകർപ്പൻ പ്രകടനത്തിലൂടെയാണ് 178 എന്ന വിജയലക്ഷ്യം അനായാസം മറികടന്നത്. ഈ ജയത്തോടെ അവസാന സ്ഥാനത്തായിരുന്ന ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. കൊൽക്കത്ത അഞ്ചാം മത്സരത്തിനാണ് ഇന്നിറങ്ങുന്നത്. ഡൽഹിയുമായിട്ടുള്ള കഴിഞ്ഞ മത്സരത്തിൽ 18 റൺസിന് പരാജയപ്പെട്ടിരുന്നു. രണ്ടു ജയവും രണ്ടു തോൽവിയുമായി നാലാം സ്ഥാനത്താണ് കൊൽക്കത്ത.
Also read : ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്‌ട്രേലിയന്‍ വനിത ടീം ; തകര്‍ക്കാനിരിക്കുന്നത് പുരുഷ ടീമിന്റെ റെക്കോര്‍ഡ്
ഇന്നലെ നടന്ന 20ാം മത്സരത്തില്‍ രാജസ്ഥാനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് വിജയം. ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടിയിരുന്നു. ഇത് പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് 136 റണ്‍സില്‍ പുറത്താവുകയായിരുന്നു. മുംബൈ ടീം ക്യപ്റ്റന്‍ രോഹിത് ശര്‍മ്മ 23 പന്തില്‍ 35 റണ്‍സ് നേടി. 47 പന്തില്‍ 79 റണ്‍സ് നേടിയ സൂര്യകുമാര്‍ യാഥവ് മന്‍ ഓഫ് ദ മാച്ച് ആയി. ഹര്‍ദിക് പാണ്ട്യ 19 പന്തില്‍ 30 റണ്‍സ് നേടി. ഇംഗ്ലഡ് താരം ജോസ് ബട്ട്ലറാണ് രാജസ്ഥാന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ജോസ് ബട്ട്ലര്‍ 44 പന്തില്‍ 70 റണ്‍സ് നേടി. ഈ ഐ.പി.എല്‍ സീസണില്‍ ആദ്യമായാണ് മുംബയും രാജസ്ഥാനും തമ്മിലേറ്റുമുട്ടിയത്.
Post Your Comments