Latest NewsNewsIndia

കരസേനയ്ക്ക് കരുത്തുപകരാൻ തദ്ദേശീയമായി കാർബൈനുകൾ നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി : കരസേനയ്ക്ക് തദ്ദേശീയ കാർബൈനുകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. കരസേനയുടെ അടിയന്തിര ആവശ്യം പരിഗണിച്ചാണ് തദ്ദേശീയമായി കാർബൈനുകൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

ലഡാക്ക് അതിർത്തിയിൽ ചൈനയുമായി യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നിർണ്ണായക നീക്കം. നേരത്തെ കാർബൈനുകൾ ഇറക്കുമതി ചെയ്യാനായിരുന്നു കേന്ദ്രസർക്കാരിന്റെ തീരുമാനം. എന്നാൽ ഇത് പ്രാവർത്തികമല്ലെന്ന തരത്തിൽ പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് രാജ്യത്ത് തന്നെ കാർബൈനുകൾ ഉത്പാദിപ്പിക്കാനുള്ള ആലോചനയുമായി സർക്കാർ രംഗത്ത് വന്നത്.

പശ്ചിമ ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർഡിനൻസ് ഫാക്ടറി ബോർഡ് കാർബൈനുകളുടെ നിർമ്മാണത്തിന് സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇത് കേന്ദ്രസർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്.

വളരെ ചുരുങ്ങിയ രാജ്യങ്ങൾ മാത്രമാണ് നിലവിൽ കാർബൈനുകൾ നിർമ്മിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ ഇറക്കുമതി ചെയ്യുകയാണെങ്കിലും വളരെ പരിമിതമായ അളവിൽ മാത്രമേ സാധിക്കുകയുള്ളൂ. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്വന്തമായി കാർബൈനുകൾ നിർമ്മിക്കാൻ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button